പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കണം; ഡൽഹി ബാർ കൗൺസിൽ അമിത് ഷായ്ക്ക് കത്ത് നൽകി
Monday, July 1, 2024 12:57 AM IST
ഡൽഹി: രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബാർ കൗൺസിൽ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. നിയമങ്ങൾ ഭരണഘടന വിരുദ്ധമാണ്. സുപ്രിം കോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. ഇനി പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.
ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും നിലവിൽ വന്നു.