മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ വേണമെന്ന് വിദഗ്ധ സമിതിയുടെ ശിപാര്‍ശ
Saturday, July 6, 2024 1:14 AM IST
തിരുവനന്തപുരം: മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതിയുടെ ശിപാര്‍ശ. രണ്ടംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാര്‍ശയിലുണ്ട്. മലപ്പുറം ആര്‍ഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കുമെന്ന് ജൂണ്‍ 25ന് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞിരുന്നു.