പുതുതലമുറ കേരളം വിടണമെന്ന് ചിന്തിക്കുന്നുവെന്ന് പ്രതിപക്ഷം; സര്‍വകലാശാലകള്‍ക്ക് തകര്‍ച്ചയില്ലെന്ന് മന്ത്രി ബിന്ദു
Thursday, July 11, 2024 11:06 AM IST
തിരുവനന്തപുരം: ഉപരിപഠനത്തിനായി വിദ്യാര്‍ഥികള്‍ കേരളം വിടുന്നത് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേരളത്തിൽനിന്ന് എങ്ങനെയെങ്കിലും പുറത്തുപോകണമെന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറയെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച മാത്യൂ കുഴല്നാടന് ആരോപിച്ചു.
നോര്‍ക്ക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശപഠനത്തിന് പോയവരുടെ എണ്ണം ഇരട്ടിയായി. ഇത് വളരെ ഭയാനകമാണ്. ഇതിന് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കാരണങ്ങള്‍ ഉണ്ട്.
സംസ്ഥാനത്ത് ശമ്പള സ്കെയില്‍ വളരെ കുറവാണെന്നും വിദ്യാര്‍ഥികളുടെ കുടിയേറ്റം കൂട്ടായി ചര്‍ച്ച ചെയ്യേണ്ട ഏറ്റവും ഗൗരവമുള്ള വിഷയമാണെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഒരു തകര്‍ച്ചയുമില്ലെന്നും വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു മറുപടി പറഞ്ഞു.
നല്ല രീതിയിലാണ് ഉന്നതവിദ്യാഭ്യാസമേഖല മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ കുടിയേറ്റം ഒരു ആഗോള പ്രതിഭാസമാണ്. ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്ച്ചെ ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.