പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനു പരിക്ക്
Thursday, July 11, 2024 7:43 PM IST
പാലക്കാട്: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനു പരിക്ക്. അന്പലപ്പാറ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ഫോറസ്റ്റ് ഓഫീസർ ജഗദീഷിനാണ് പരിക്കേറ്റത്. ഇയാളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഗദീഷിന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
ജഗദീഷ് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് ആനകളെ കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചത്. ഇതിനിടെ ഒരു ആന തിരിഞ്ഞ് ഓടിയതോടെ മറ്റ് ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടു. എന്നാൽ ജനദീഷിന് ഓടി രക്ഷപ്പെടാനായില്ല.