പണമില്ല: പദ്ധതികൾ വെട്ടിച്ചുരുക്കാനൊരുങ്ങി സർക്കാർ
Thursday, July 11, 2024 10:23 PM IST
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടിയുമായി സർക്കാർ. നടപ്പ് പദ്ധതികൾക്ക് ഇനിമുതൽ മുൻഗണനാ ക്രമം നിശ്ചയിക്കും. ഇതിനായി ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ തീരുമാനിച്ചു.
ഇനിമുതൽ പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശിപാർശ പരിശോധിച്ച് ഉപസമിതി മുൻഗണന നിശ്ചയിക്കും. നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും.
നികുതിയിതര വരുമാന വർധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്.