സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെ അപകടം; രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
Friday, July 12, 2024 9:46 AM IST
ശ്രീനഗര്‍: ലഡാക്കില്‍ സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. ശങ്കര റാവു ഗോപട്ടു, ഹവില്‍ദാര്‍ ഷാനവാസ് അഹമദ് ഭട്ട് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് അപകടമുണ്ടായത്.
സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.