വിഴിഞ്ഞം തുറമുഖം: സര്‍ക്കാരിന്റേത് ചരിത്രം തിരുത്താനുള്ള ശ്രമമെന്ന് ചാണ്ടി ഉമ്മന്‍
Friday, July 12, 2024 11:34 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് ചാണ്ടി ഉമ്മന്‍. എല്ലാവര്ക്കും അതില്‍ പങ്കുണ്ടെന്നും ചാണ്ടി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന ആവശ്യം താന്‍ ഉന്നയിക്കില്ല. പേരിട്ടാലും ഇല്ലെങ്കിലും ജനങ്ങളുടെ മനസില്‍ വിഴിഞ്ഞം അദ്ദേഹത്തിന്റേതാണ്.
ചരിത്രം തിരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫ് ചെയ്തതിന്റെ തുടര്‍ച്ച ചെയ്തു എന്നത് യാഥാര്‍ഥ്യമാണ്. പദ്ധതി പൂര്‍ത്തീകരിച്ചതിനുള്ള നന്ദിയും അഭിനന്ദനവും സര്‍ക്കാരിനെ അറിയിക്കുകയാണെന്നും ചാണ്ടി പ്രതികരിച്ചു.