സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് 11 പേർ മരിച്ചു, നാല് പേർക്ക് കോളറ സ്ഥിരീകരിച്ചു
Friday, July 12, 2024 9:34 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് ഇന്ന് 11 പേർ മരിച്ചു. ഇന്ന് 12,204 പേർക്കാണ് പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 438 പേർ ചികിത്സ തേടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നാലു പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ ആകെ കോളറ ബാധിതരുടെ എണ്ണം 11 ആയി. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) കോളറ ബാധിച്ച് മരിച്ചിരുന്നു.