കാൽ തെന്നി റോഡിൽ വീണു, വാഹനങ്ങൾ ഇടിച്ചശേഷം നിർത്താതെ പോയി; വയോധികനു ദാരുണാന്ത്യം
Friday, July 12, 2024 10:46 PM IST
കണ്ണൂര്‍: ഇരിട്ടിയിൽ റോഡിൽ കാൽ തെന്നി വീണ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോയി. ഇടുക്കി സ്വദേശി രാജനാണു അപകടത്തിൽ പരിക്കേറ്റു മരിച്ചത്.
മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജൻ കാൽ തെന്നിയാണ് റോഡിലേക്ക് വീണത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു.
പരിക്കേറ്റ് രാജൻ റോഡിൽ കിടക്കുമ്പോൾ വാഹനങ്ങൾ ഇതുവഴി കടന്നുപോയി. അതിനു ശേഷം മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.
പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാൻ സാധിച്ചില്ല.