കണ്ടെയ്നറുകൾ ഇറക്കി തീർന്നില്ല; സാൻ ഫെർണാണ്ടോയുടെ മടക്കയാത്ര വൈകും
Saturday, July 13, 2024 6:19 AM IST
തിരുവനന്തപുരം: കണ്ടെയ്നറുകൾ ഇറക്കാൻ സമയമെടുക്കുന്നതിനാൽ വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫെർണാണ്ടോ കപ്പലിന്റെ മടക്കയാത്ര വൈകിയേക്കുമെന്ന് സൂചന. 1000 കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.
കണ്ടെയ്നർ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ, നാളെയോ സാൻ ഫെർണാണ്ടോ തീരം വിടും. 15നാണ് കപ്പൽ കൊളംബോ തീരത്ത് എത്തേണ്ടത്. ട്രയൽ റൺ തുടക്കമായതിനാൽ വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കുന്നത്.
അതിനാൽ കൂടുതൽ സമയം ചരക്കിറത്തിന് എടുക്കുന്നുണ്ടെന്ന് തുറമുഖ അധികൃതർ നൽകുന്ന വിവരം. കപ്പൽ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തും.