യുവതിയോട് അപമര്യാദ; കോട്ടയത്ത് ഓട്ടോഡ്രൈവർ അറസ്റ്റിൽ
Saturday, July 13, 2024 3:53 PM IST
കോട്ടയം: താഴത്തങ്ങാടിയില്‍ സ്വകാര്യബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. കാരമ്മൂട് സ്വദേശി രാജേഷിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞദിവസം വൈകുന്നേരം കോട്ടയം-കുമരകം അട്ടിപ്പീടിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്മരിയ ബസിലായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശിനിയായ 20 കാരിയെ പിന്തുടര്ന്ന് ശല്യം ചെയ്യുകയായിരുന്നു.
താഴത്തങ്ങാടിയില്‍ ബസ് എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ വീണ്ടും ശല്യംചെയ്തു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ ഇയാളെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നു പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.