സംസ്ഥാനത്ത് സ്വര്‍ണവില കൂടി
Tuesday, July 16, 2024 11:14 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച വര്‍ധന. ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വര്‍ണവില കൂടിയത്. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന പവന് വില കഴിഞ്ഞദിവസം 80 രൂപ താഴ്ന്നിരുന്നു.
ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6,785 രൂപയായി. 54,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഒന്നിന് രേഖപ്പെടുത്തിയ പവന് 53,000 രൂപയാണ് ഈ മാസത്തെ താഴ്ന്ന വില. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത് മേയ് 20ന് ആണ്. അന്ന് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായിരുന്നു.