പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് അപകടം; യുവാവ് മരിച്ചു
Tuesday, July 16, 2024 3:00 PM IST
വയനാട്: പുല്‍പ്പള്ളിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധന്(32) ആണ് മരിച്ചത്.
ഇയാളും സുഹൃത്തുക്കളും വയലിലൂടെ നടന്നുവരുന്നതിനിടെ തോട്ടില്‍ ഇറങ്ങിയപ്പോഴാണ് അപകടം. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. നിര്‍മാണത്തൊഴിലാളിയാണ് മരിച്ച സുധന്.