എംഎൽഎയുടെ വാഹനത്തിന് മാര്‍ഗതടസം: കാര്‍ അടിച്ചുതകര്‍ത്ത കേസിൽ നാല് പേര് കീഴടങ്ങി
Tuesday, July 16, 2024 9:27 PM IST
തിരുവനന്തപുരം: ജി.സ്റ്റീഫൻ എംഎൽഎയുടെ കാറിന് വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കാർ അടിച്ച് തകർത്ത കേസിൽ നാല് പേര് കീഴടങ്ങി.
തിങ്കളാഴ്ച രാത്രി എട്ടിന് കാട്ടാക്കട കൃപാ ഓഡിറ്റേറിയത്തിന് മുന്നിലുണ്ടായ സംഭവത്തിൽ മനു, സുമിത്, ആദർശ്, അനൂപ് എന്നിവരാണ് കാട്ടാക്കട സ്റ്റേഷനിൽ കീഴടങ്ങിയത്.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിനീഷ്, നീതു ദമ്പതികളുടെ കാര്‍ തകര്‍ക്കുകയും മാല പൊട്ടിക്കുകയും ചെയ്തെന്നാണ് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ നല്കിയ പരാതിയിൽ പറയുന്നു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സംഭവം നടക്കുമ്പോൾ താൻ ഓഡിറ്റോറിയത്തിലായിരുന്നുവെന്നും മറ്റൊരു കാറുകാരനുമായാണ് തര്‍ക്കം ഉണ്ടായതെന്നുമാണ് ജി. സ്റ്റീഫൻ എംഎൽഎയുടെ വിശദീകരണം.