യുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതിക്ക് രണ്ട് വർഷം തടവും പിഴയും
Wednesday, July 17, 2024 5:04 AM IST
ചേർത്തല: യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് രണ്ട് വർഷം തടവും 20,000 പിഴയും. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം ജിതിൻ നിവാസിൽ അഖിൽ (31) നെയാണ് കോടതി ശിക്ഷിച്ചത്.
ചേർത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന യുവതിക്കുനേരേയാണ് ഇയാൾ ലൈംഗീകാതിക്രമം നടത്തിയത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
ആളൊഴിഞ്ഞ വഴിയിൽ വച്ച് യുവതിയെ ഇയാൾ കണ്ടത്തിലേക്ക് തള്ളി ഇടുകയും ശരീര ഭാഗങ്ങളിൽ പിടിച്ച് അപമാനിക്കുകയും വസ്ത്രം കീറാനിടവരുത്തുകയും ചെയ്തതായാണ് കേസ്. തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.