ഭിന്നശേഷിക്കാരിയായ കുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പ്രതിക്ക് മരണംവരെ തടവ്
Saturday, July 20, 2024 8:06 PM IST
കണ്ണൂർ: ഭിന്നശേഷിക്കാരിയായ ഒൻപതുകാരിയെ വർഷങ്ങളോളം പീഡിപ്പിച്ചയാൾക്ക് മരണം വരെ തടവും 3,75000 രൂപ പിഴയും. കണ്ണൂർ നടുവിൽ സ്വദേശി അലോഷ്യസിനെതിരെയാണ് നടപടി.
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുട്ടിയെ 2017 മുതൽ 2020 വരെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.