ഒഡിഷ കോൺഗ്രസ് പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടു
Sunday, July 21, 2024 3:11 PM IST
ഭുവനേശ്വര്‍: ഒഡിഷ കോൺഗ്രസ് പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടു. അധ്യക്ഷൻ, പിസിസി ഭാരവാഹികൾ, ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ തുടങ്ങി സമ്പൂർണ പിരിച്ചുവിടലിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകി.
പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുന്നത് വരെ പഴയ ഡിസിസി അധ്യക്ഷന്മാർ ആക്ടിംഗ് പ്രസിഡന്റുമാരായി തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.