മലപ്പുറത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു
Monday, July 22, 2024 5:53 PM IST
മലപ്പുറം: മലപ്പുറം മൂത്തേടത്തുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ചേലത്തു കുഴിയിൽ ഫർഹാന (24 )യാണ് മരിച്ചത്
ഫർഹാന ഓടിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ ഉണ്ടായിരുന്ന സഹയാത്രികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തുവച്ച് തന്നെ യുവതി മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.