അർജുനെ കണ്ടെത്തണം; പ്രതിരോധ മന്ത്രിക്ക് മുഖ്യമന്ത്രി കത്ത് എഴുതി
Friday, July 26, 2024 9:27 PM IST
തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് എഴുതി.
സ്ഥലത്ത് കൂടുതൽ ഡൈവർമാരെ വിന്യസിക്കണമെന്നും അടിയന്തരമായി കൂടുതൽ സഹായം എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളം കർണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിദഗ്ദരും ഉപകരണങ്ങളും രക്ഷാദൗത്യത്തെ വലിയ തോതിൽ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.