ട്രാക്കിലേക്ക് മണ്ണിടിച്ചിൽ; ബംഗളൂരു-മംഗളൂരു റൂട്ടിൽ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു
Saturday, July 27, 2024 12:13 PM IST
ബംഗളൂരു: കർണാടക ഹാസനിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സകലേഷ്പുര മേഖലയിൽ യദകുമേരി - കടഗരവള്ളി സ്റ്റേഷനുകൾക്ക് ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവത്തെ തുടർന്ന് ബംഗളൂരു-മംഗളൂരു റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാർക്ക് കര്‍ണാടക ആർടിസി ബസിൽ യാത്രയൊരുക്കി. രാവിലെ ട്രാക്കിലെ മണ്ണ് മാറ്റിത്തുടങ്ങിയതിനാൽ ഇതുവഴി വേഗം കുറച്ച് ട്രെയിനുകൾ കടത്തിവിടുന്നുണ്ട്.