കണ്ണില്ലാത്ത ക്രൂരത; ഗർഭിണിയായ കുതിരയെ വളഞ്ഞിട്ട് തല്ലി യുവാക്കൾ
Sunday, July 28, 2024 11:57 AM IST
കൊല്ലം: പള്ളിമുക്കില്‍ കുതിരയോട് യുവാക്കളുടെ ക്രൂരത. ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലി. കുതിരയുടെ ദേഹമാസകലം മുറിവേറ്റു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പോലീസില്‍ പരാതി നല്കി.
അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. കുതിരയുടെ കാലുകളിലും കണ്ണിനു മുകളിലും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരുണ്ട്.
കുതിരയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സിസിടിവി ദൃശ്യത്തിൽ നിന്നും ആരാണ് ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് കൊടുത്തിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞു.