ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ;10 മീറ്റര്‍ എയര്‍ റൈഫിളിൽ അര്ജുന് ബാബുത ഫൈനലില്‍
Sunday, July 28, 2024 6:32 PM IST
പാരീസ്: ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം അര്ജുന് ബാബുതയും ഫൈനലില്‍ പ്രവേശിച്ചു. യോഗ്യത റൗണ്ടില്‍ 630.1 പോയിന്റോടെ ഏഴാമതായാണ് അര്ജുന് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ആദ്യ എട്ടിലെത്തുന്ന താരങ്ങളാണ് ഫൈനലിലെത്തുക. തിങ്കളാഴ്ച ഇന്ത്യന്‍ സമയം 3.30 നാണ് ഫൈനൽ മത്സരം.
ഇന്ത്യന്‍ താരം സന്ദീപ് സിംഗ് ഇതേ വിഭാഗത്തിൽ മത്സരിച്ചിരുന്നെങ്കിലും ഫൈനലിലേക്ക് പ്രവേശിപ്പിക്കാനായില്ല. 12 ആം സ്ഥാനത്താണ് സന്ദീപ് ഫിനിഷ് ചെയ്തത്. 629.3 പോയിന്റാണ് സന്ദീപ് നേടിയത്.