കോട്ടയം ചുങ്കം പാലത്തിൽ നിന്നും ഒരാൾ ആറ്റിൽ ചാടി
Monday, July 29, 2024 7:00 PM IST
കോട്ടയം: ചുങ്കം പാലത്തിൽനിന്നും ഒരാൾ ആറ്റിൽ ചാടി. ഇയാൾക്കായി അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഇയാൾ ആറ്റിൽ ചാട്ടിയത്. ഇയാൾ ആറ്റിലേയ്ക്ക് ചാടാൻ ശ്രമിക്കവേ സമീപത്തെ കടക്കാരും യാത്രക്കാരും തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയത്തുനിന്നുള്ള അഗ്നിശമനസേനയും കോട്ടയം വെസ്റ്റ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സ്കൂബാ സംഘവും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.