ഒളിമ്പിക്സ് ബോക്സിംഗ്: നിഷാന്ത് ദേവ് ക്വാര്‍ട്ടറില്‍
Thursday, August 1, 2024 4:21 AM IST
പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ 71 കിലോഗ്രാം വിഭാഗം ബോക്സിംഗില്‍ ഇന്ത്യന്‍ താരം നിഷാന്ത് ദേവ് ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ ഇക്വഡോറിന്റെ റോഡ്രിഗസ് ടെനോറിയോയെ തോല്‍പ്പിച്ചാണ് നിഷാന്ത് ക്വാര്‍ട്ടറിലെത്തിയത്.
നാലേ ഒന്ന് എന്ന സ്കാറിനാണ് മത്സരം നിഷാന്ത് സ്വന്തമാക്കിയത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാനാകും നിഷാന്തിന്.
നേരത്തെ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്നും ബോക്സിംഗില്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു.