മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് മനു ഭാക്കര്‍ ഇന്നിറങ്ങും
Friday, August 2, 2024 12:26 AM IST
പാരീസ്: 2024 ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കര്‍ ഇന്ന് മത്സരത്തിനിറങ്ങും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ ഷൂട്ടിംഗിന്റെ ക്വാളിഫിക്കേഷന്‍ റൗണ്ടിലാണ് ഇന്ത്യന്‍ താരം ഇറങ്ങുന്നത്.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗ് വനിതാ വിഭാഗത്തില്‍ മനു ഭാക്കര്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗിന്റെ മിക്സഡ് ടീം വിഭാഗത്തില്‍ സരഭ്ജോത് സിംഗിനൊപ്പവും മനു വെങ്കല്‍ മെഡല്‍ നേടിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12.30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയുടെ തന്നെ ഇഷാ സിംഗും ഈ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.