24-ാം പാർട്ടി കോൺഗ്രസ്: സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ
Friday, August 2, 2024 5:12 PM IST
തിരുവനന്തപുരം: ഏപ്രിലിൽ നടത്തുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സമ്മേളനങ്ങൾക്ക് പാർട്ടി അംഗീകാരം നൽകി. മധുരയിലാണ് പാർട്ടി കോൺഗ്രസ് നടത്തുക.
ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നടക്കും. നവംബറിൽ ഏരിയാ സമ്മേളനം നടത്തും. ഡിസംബർ ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനവും ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനവും നടക്കും.
കൊല്ലത്താണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്താൻ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകി.