നിസങ്കയ്ക്കും വെല്ലലഗെയ്ക്കും അർധസെഞ്ചുറി; ഇന്ത്യക്ക് 231 റണ്‍സ് വിജയലക്ഷ്യം
Friday, August 2, 2024 7:06 PM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 231 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 230 റൺസ് മാത്രമാണ് നേടിയത്.
101 - 5 എന്ന നിലയിൽ തകർന്ന ശ്രീലങ്കയെ അർധസെഞ്ചുറി നേടിയ ദുനിത് വെല്ലാലഗെ (66) പതും നിസങ്ക(56) എന്നിവരാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. വനിന്ദു ഹസരങ്ക (24), ജനിത് ലിയനാഗെ (20) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ടും മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.