സ്പിരിറ്റ് കേസിൽ അടക്കം പ്രതിയായ വ്യക്തി പിടിയിൽ
Saturday, August 3, 2024 4:03 PM IST
ആലപ്പുഴ: നിരവധി കേസിൽ പ്രതിയായ വ്യക്തിയെ പോലീസ് പിടികൂടി. സ്റ്റീഫൻ വർഗീസ് (35) എന്നയാളാണ് പിടിയിലായത്.
കരിയിലക്കുളങ്ങര സ്പിരിറ്റ് കേസിൽ ഉൾപ്പെടെ പ്രതിയാണ് ഇയാൾ. ഇയാൾക്കെതിരേയുള്ള കേസുകളിൽ കോടതിയിൽ ഹാജരാകാത്തതോടെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.