ശ്രീലങ്കയ്ക്ക് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്
Sunday, August 4, 2024 2:19 PM IST
കൊളംബോ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ടൈയിൽ കലാശിച്ചതിനാൽ ഇന്നത്തെ മത്സരം ഇരുടീമിനും നിർണായകമാണ്.
രണ്ട് മാറ്റങ്ങളുമായാണ് ലങ്ക കളത്തിലിറങ്ങുന്നത്. യുവതാരം മുഹമ്മദ് ഷിറാസ്, ഓൾറൗണ്ടർ വാനിന്ദു ഹസരങ്ക എന്നിവർക്ക് പകരക്കാരായി ജഫ്രി വന്ദർസേ, സ്പിന്നർ കാമിൻഡു മെൻഡിസ് എന്നിവർ അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു.
ഇന്ത്യ ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തി. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.