അർജുനെ കണ്ടെത്തണം; പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് കത്തയച്ചു
Sunday, August 4, 2024 5:33 PM IST
തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇന്ന് അർജുന്റെ വീട്ടിലത്തി ബന്ധുക്കളെ കണ്ടശേഷമാണ് മുഖ്യമന്ത്രി കർണാടകയ്ക്ക് കത്തയച്ചത്.
തുടർ നടപടികൾ സ്വീകരിക്കാനായി ഇടപെടലുകൾ നടത്തും. കുടുംബത്തിന്റെ ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നിലവിൽ അർജുനായുള്ള തെരച്ചിൽ നിർത്തിവച്ചിരിക്കുകയാണ്. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് ശക്തമായത് തെരച്ചിലിന് വെല്ലുവിളിയായതോടെയാണ് ദൗത്യം നിർത്തിവച്ചത്.