ന്യൂ​ഡ​ൽ​ഹി: പാ​ഠ​പു​സ്ത​ക​ത്തി​ൽ നി​ന്നും ഭ​ര​ണ​ഘ​ട​നാ ആ​മു​ഖം ഒ​ഴി​വാ​ക്കി​യെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്ന് എ​ൻ​സി​ഇ​ആ​ർ​ടി. ആ​മു​ഖ​ത്തി​ൽ മാ​ത്ര​മാ​ണ് ഭ​ര​ണ​ഘ​ട​ന പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന​ത് ഇ​ടു​ങ്ങി​യ വാ​ദ​മാ​ണെ​ന്നും എ​ൻ​സി​ഇ​ആ​ർ​ടി വ്യക്തമാക്കി.

ആ​മു​ഖ​ത്തോ​ടൊ​പ്പം മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ, മൗ​ലി​ക ക​ർ​ത്ത​വ്യ​ങ്ങ​ൾ, ദേ​ശീ​യ ഗാ​നം മു​ത​ലാ​യ​വ​യ്ക്കും പ​രി​ഗ​ണ​ന ന​ൽ​കു​ക​യാ​ണ്. വി​വി​ധ ത​ല​ങ്ങ​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഇ​വ ഉ​ൾ​പ്പെ​ടു​ത്തും.

എ​ന്തു കൊ​ണ്ട് ഇ​വ​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​ക്കൂ​ടാ​യെ​ന്നും എ​ൻ​സി​ഇ​ആ​ർ​ടി ചോ​ദി​ച്ചു. ആ​ദ്യ​മാ​യി ഭ​ര​ണ​ഘ​ട​ന​യു​ടെ വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ക​യാ​ണെ​ന്ന് എ​ൻ​സി​ഇ​ആ​ർ​ടി വ്യ​ക്ത​മാ​ക്കി.

മൂ​ന്ന്, ആ​റ് ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നാ​ണ് നി​ല​വി​ൽ ഭ​ര​ണ​ഘ​ട​ന ആ​മു​ഖം ഒ​ഴി​വാ​ക്കി​യ​ത്. പ​ക​ര​മാ​യി ഈ ​പു​സ്ത​ക​ങ്ങ​ളി​ൽ ദേ​ശീ​യ ഗാ​നം, ദേ​ശീ​യ ഗീ​തം, മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.