തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 വ​രെ 1.3 മു​ത​ൽ 2.2 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ത​മി​ഴ്‌​നാ​ട് തീ​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 വ​രെ 2.0 മു​ത​ൽ 2.3 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ ല​ക്ഷ​ദ്വീ​പ് (ആ​ന്ത്രോ​ത്ത്, ക​വ​ര​ത്തി, മി​നി​ക്കോ​യ്) തീ​ര​ങ്ങ​ളി​ലും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​യ്ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

അ​തേ​സ​മ​യം, കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച വ​രെ മ​ധ്യ​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ന് ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ, തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി തീ​രം, മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

വ്യാ​ഴാ​ഴ്ച ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ, തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി തീ​രം, വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം , മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ , വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ , അ​തി​നോ​ട് ചേ​ർ​ന്ന വ​ട​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​വാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.