കൊ​ല്ലം: ആ​ശ്രാ​മ​ത്ത് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചെ​ന്ന് ക​രു​തി​യ സം​ഭ​വം കൊ​ല​പാ​ത​കം. പ​ന്ത​ളം കു​ട​ശ​നാ​ട് സ്വ​ദേ​ശി​യാ​യ പാ​പ്പ​ച്ച​ന്‍റെ മ​ര​ണ​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രാ​യ വ​നി​ത​യ​ട​ക്കം അ​ഞ്ചുപേ​ർ പി​ടി​യി​ലാ​യി. കൊ​ല​പാ​ത​ക​ത്തി​ന് ക്വ​ട്ടേ​ഷ​നെ​ടു​ത്ത അ​നി, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മാ​ഹീ​ൻ, കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത ഹാ​ഷി​ഫ്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ബ്രാ​ഞ്ച് മാ​നേ​ജ​ർ സ​രി​ത, അ​ക്കൗ​ണ്ട​ന്‍റ് അ​നൂ​പ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മേ​യ് 23-നാ​ണ് സം​ഭ​വം. സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന പാ​പ്പ​ച്ച​നെ കാ​റി​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. 26ന് ​ഇ​യാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. പാ​പ്പ​ച്ച​ന്‍റെ നി​ക്ഷേ​പ​ത്തു​ക ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 76 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു ശ്ര​മം.

അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് എ​ഴു​തി ത​ള്ളി​യ കേ​സാ​ണ് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ബി​എ​സ്എ​ൻ​എ​ൽ റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മരിച്ച പാ​പ്പ​ച്ച​ൻ.