ക്ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷണം പോയി; ഒരാൾ കസ്റ്റഡിയിൽ
Thursday, August 8, 2024 6:49 PM IST
പത്തനംതിട്ട: വള്ളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷണം പോയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.നാലന്പത്തിനു ചുറ്റും ഉണ്ടായിരുന്ന തൂക്കുവിളക്കുകള്‍ ഉൾപ്പടെയാണ് കവർന്നത്.
ഉപദേവതാ ക്ഷേത്രങ്ങളുടെ മുമ്പിലും കൊടിമരത്തിനു സമീപത്തും ഉണ്ടായിരുന്നതടക്കം 30 നിലവിളക്കുകളും അപഹരിക്കപ്പെട്ടു. പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം അപരിചിതനായ ഒരാള്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നതായി പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.
ഇയാളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. കസ്റ്റഡിയിൽ എടുത്ത ആളെ ചോദ്യം ചെയ്തു വരികയാണെന്നും ഒന്നിലധികം പേര് മോഷണത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.