പ്രധാനമന്ത്രി എത്തുന്പോൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നു: മന്ത്രി റിയാസ്
Friday, August 9, 2024 10:09 AM IST
വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് എത്തുന്പോൾ മുണ്ടക്കൈ, ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ജനകീയ തിരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ദുരന്തമുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്.
ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണമാണ് ഉണ്ടായത്. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.