കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന ഏ​ജ​ന്‍​സി​ക​ളെ ക​ക്ഷി​ചേ​ര്‍​ത്ത് ഹൈ​ക്കോ​ട​തി. കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം, സം​സ്ഥാ​ന എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ ഇം​പാ​ക്ട് അ​സ​സ്‌​മെ​ന്‍റ് അ​തോ​റി​റ്റി, നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ര്‍​ത്ത് സ​യ​ന്‍​സ​സ് സ്റ്റ​ഡീ​സ് എ​ന്നി​വ​രെ​യാ​ണ് ക​ക്ഷി ചേ​ര്‍​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

മു​ന്‍ അ​ഡീ​ഷ​ണ​ല്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ ര​ഞ്ജി​ത്ത് ത​മ്പാ​നെ അ​മി​ക്ക​സ് ക്യൂ​റി ആ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കാ​നും ജ​സ്റ്റീ​സു​മാ​രാ​യ ജ​യ​ശ​ങ്ക​ര്‍ ന​മ്പ്യാ​ര്‍, വി.​എ​സ്. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി. കേ​സ് അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

സം​സ്ഥാ​ന​ത്ത് പ​രി​സ്ഥി​തി ഓ​ഡി​റ്റ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച ഹൈ​ക്കോ​ട​തി പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​തും ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് എ​ന്ത് സം​വി​ധാ​ന​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ള്ള​തെ​ന്നും ചോ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യോ​ട് കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി.

കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ ജി​യോ മാ​പ്പിംഗ് ത​യാ​റാ​ക്ക​ണം. ഏ​തൊ​ക്കെ പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ​രി​സ്ഥി​തിദു​ര്‍​ബ​ല​മാ​യ​വ​യെ​ന്ന് ക​ണ്ടെ​ത്ത​ണം. ദു​ര്‍​ബ​ല പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മാ​റ്റേ​ണ്ട​തു​ണ്ട്. ന​യംമാ​റ്റ​ത്തി​നാ​യി ശാ​സ്ത്രീ​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.