ലു​സാ​ന്‍: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ൽ വ​നി​ത​ക​ളു​ടെ 50 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ല്‍ ഗു​സ്തി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ അ​യോ​ഗ്യ​ത​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് ന​ല്‍​കി​യ അ​പ്പീ​ലി​ലെ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​വും.

ഒ​ളി​മ്പി​ക്‌​സ് അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ലോ​ക കാ​യി​ക ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യാ​ണ് ഒ​ളി​മ്പി​ക്‌​സി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ്.

ഓ​ഗ​സ്റ്റ് ഏ​ഴാം തീ​യ​തി വ​നി​ത​ക​ളു​ടെ 50 കി.​ഗ്രാം ഫ്രീ​സ്റ്റൈ​ല്‍ ഗു​സ്തി​യി​ല്‍ സ്വ​ര്‍​ണ മെ​ഡ​ലി​നാ​യി ഫൈ​ന​ലി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​നേ​ഷ് അ​യോ​ഗ്യ​യാ​യ​ത്.

അ​നു​വ​ദ​നീ​യ​മാ​യ​തി​നേ​ക്കാ​ള്‍ 100 ഗ്രാം ​ഭാ​രം അ​ധി​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് താ​ര​ത്തെ അ​യോ​ഗ്യ​യാ​ക്കി​യ​ത്. അ​യോ​ഗ്യ​ത​ക്കെ​തി​രേ വി​നേ​ഷ് ഫോ​ഗ​ട്ട് ന​ല്‍​കി​യ അ​പ്പീ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചി​രു​ന്നു.

വി​നേ​ഷി​നാ​യി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ഹ​രീ​ഷ് സാ​ല്‍​വെ​യും വി​ദു​ഷ്പ​ത് സിം​ഘാ​നി​യു​മാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.