തൃശൂരില്‍ ബസ് യാത്രയ്ക്കിടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികൻ അറസ്റ്റില്‍
Sunday, August 11, 2024 7:42 PM IST
പുതുക്കാട് : തൃശൂരില്‍ ബസ് യാത്രയ്ക്കിടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 59കാരനെ അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശി ആന്റുവാണ് അറസ്റ്റിലായത്.
തൃശൂര്‍ ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുക്കാട് നിന്നും തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവതിക്കുനേരെ പീഡനശ്രമം ഉണ്ടായത്.
തൃശൂരിലെ തുണിക്കടയിലാണ് പ്രതി ജോലി ചെയ്യുന്നത്.