ശക്തമായ കാറ്റിനു സാധ്യത; മത്സ്യബന്ധനത്തിന് നിരോധനം
Monday, August 12, 2024 9:57 PM IST
തിരുവനന്തപുരം: കേരള തീരത്ത് 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.
ഇന്ന് മുതൽ അഞ്ചു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
16 -ാം തീയതി വരെ തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.