പുതുച്ചേരിയുടെ ഡിജിപിയായി ശാലിനി സിംഗ് ചുമതലയേറ്റു
Tuesday, August 13, 2024 5:13 AM IST
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഡിജിപിയായി ശാലിനി സിംഗ് ഐപിഎസ് ചുമതലയേറ്റു. തിങ്കളാഴ്ചയാണ് ശാലിനി സിംഗ് ചുമതലയേറ്റത്.
പോലീസ് ആസ്ഥാനത്തെത്തിയ ശാലിനി സിംഗിനെ ടെറിറ്റോറിയല്‍ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു. തുടര്‍ന്നാണ് അവര്‍ ചുമതലയേറ്റത്.
പുതുച്ചേരി ഡിജിപിയായിരുന്ന ബി.ശ്രീനിവാസ് വിരമിച്ചതിനെതുടര്‍ന്നാണ് ശാലിനി ഡിജിപിയായി ചുമതലയേറ്റത്.