കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ലെ ആ​ര്‍.​ജി.​ക​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ വ​നി​താ ഡോ​ക്ട​ർ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ കു​ടും​ബം ഉ​ൾ​പ്പ​ടെ ന​ൽ​കി​യ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ എ​ല്ലാം ഉ​ട​ൻ സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വ ഡോ​ക്ട​റെ സെ​മി​നാ​ർ ഹാ​ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളി​ൽ ഗു​രു​ത​ര വീ​ഴ്ച​ക​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ൽ​കോ​ള​ജ് അ​ധി​കൃ​ത​ർ കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ​യോ അ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ​യോ ഒ​പ്പം നി​ന്നി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സ​ന്ദീ​പ് ഘോ​ഷി​നോ​ട് ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ​യാ​ണ് ആ​ദ്യം ചോ​ദ്യം​ ചെ​യ്യേ​ണ്ടി​യി​രു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.