വയനാട് ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
Wednesday, August 14, 2024 12:22 PM IST
തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തിൽ 70 ശതമാനം അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 50000 രൂപ വീതം നല്‍കും. ദുരന്തബാധിതര്‍ക്ക് പ്രതിമാസം 6000 രൂപ വാടക ഇനത്തില്‍ കൊടുക്കും.
ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭ്യമാക്കും. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് വഴി കിട്ടുന്ന ഇടങ്ങളിലേക്ക് മാറുന്നവര്‍ക്ക് ഈ തുക കിട്ടില്ല.
വയനാട് ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും കണ്ടെത്തി. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.