അർജുന്റെ ലോറി പുഴക്ക് അടിയിൽ ഉണ്ടെന്നതിന് തെളിവ് കിട്ടി: ജില്ലാ കളക്ടർ
Wednesday, August 14, 2024 9:21 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക ഘട്ടത്തിലെന്ന് ജില്ലാകളക്ടർ ലക്ഷ്മി പ്രിയ. ലോറി പുഴക്ക് അടിയിൽ ഉണ്ടെന്നതിന് തെളിവ് കിട്ടിയെന്ന് രക്ഷാദൗത്യം ഏകോപിക്കുന്ന ജില്ലാകളക്ടർ വ്യക്തമാക്കി.
ഇന്നത്തെ തെരച്ചിലിൽ കയറടക്കം കണ്ടെത്തിയതിനാൽ അർജുന്റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും കളക്ടർ പറഞ്ഞു. ഈ കയർ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള പരിശോധന.
ഡ്രഡ്ജർ എത്തുന്നത് വരെ ഡൈവർമാർ തെരച്ചിൽ നടത്തുമെന്നും ഡ്രഡ്ജർ എത്തിയശേഷം തെരച്ചിൽ ഏതുതരത്തിൽ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി.