കോ​ട്ട​യം: പാ​ക്കി​ല്‍ ക​വ​ല​യി​ല്‍ ഹ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ക​ട​യി​ല്‍ തീ​പി​ടി​ത്തം. സ​ഖ​റി​യ പി. ​ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ല​യി​ല്‍ ഹ​യ​റിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീപി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​വി​ലെ 9.30 ന് ​ആ​യി​രു​ന്നു സം​ഭ​വം.

സം​സ്‌​കാ​ര സ്ഥ​ല​ത്ത് സാ​ധ​നം കൊ​ടു​ക്കു​ന്ന​തി​നാ​യി സ്ഥാ​പ​ന ഉ​ട​മ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ ​സ​മ​യം തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഉടനടി നാ​ട്ടു​കാ​ര്‍ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ര്‍ ഫോ​ഴ്‌​സി​ന്‍റെ മൂ​ന്ന് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ചി​ങ്ങ​വ​നം പോ​ലീ​സും ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.