വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ ഉജ്ജ്വല വരവേൽപ്പ്; പൊട്ടിക്കരഞ്ഞ് താരം
Saturday, August 17, 2024 12:13 PM IST
ന്യൂഡൽഹി: പാരിസ് ഒളിംന്പിക്സിൽ അയോഗ്യയാക്കപ്പെട്ട ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ ഊഷ്മള വരവേൽപ്പ്. നൂറ് കണക്കിന് ആരാധകരാണ് വിനേഷിനെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.
രാവിലെ 11ഓടെയാണ് വിനേഷ് വിമാനമിറങ്ങിയത്. ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരും വിനേഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
പ്രത്യേകം തയാറാക്കിയ വാഹനത്തിൽ വിനേഷ് ആരാധകരെ അഭിവാദ്യം ചെയ്തു. സ്വീകരണത്തച്ചടങ്ങിനിടെ ഏറെ വൈകാരികമായാണ് വിനേഷ് പ്രതികരിച്ചത്. രാജ്യം നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ താരത്തെ സഹതാരങ്ങൾ ചേർന്ന് ആശ്വസിപ്പിച്ചു.