ഇന്റർ കോണ്ടിനെന്റൽ കപ്പ്; ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു
Wednesday, August 21, 2024 10:10 PM IST
ന്യൂഡൽഹി : ഹൈദരാബാദിൽ നടക്കുന്ന ത്രിരാഷ്ട്ര ഇന്റർ കോണ്ടിനെന്റൽ കപ്പിനുള്ള ഇന്ത്യയുടെ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗടീമിനെയാണ് കോച്ച് മനോലോ മാർക്വേസ് പ്രഖ്യാപിച്ചത്. സഹൽ അബ്ദുൽ സമദ് മാത്രമാണ് ടീമിൽ ഇടംപിടിച്ച ഏക മലയാളിതാരം.
31ന് ഹൈദരാബാദിലാണ് ഇന്ത്യൻ ക്യാമ്പിന് തുടക്കമാവുക. സെപ്റ്റംബർ മൂന്ന് മുതൽ ഒമ്പതു വരെ നടക്കുന്ന ടൂർണമെന്റിൽ സിറിയയും മൗറിഷ്യസുമാണ് ഇന്ത്യയെ കൂടാതെ കളിക്കുന്നത്. സെപ്റ്റംബർ മൂന്നിന് ഇന്ത്യ ആദ്യ മത്സരത്തിൽ മൗറിഷ്യസിനെ നേരിടും.
ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പർ പ്രഭ്സുഖന്‍ സിംഗ് ഗില്ലും മോഹന്‍ ബഗാന് റൈറ്റ് ബാക്ക് ആശിഷ് റായിയുമാണ് ടീമിലെ പുതുമുഖങ്ങള്‍. ടൂര്‍ണമെന്റില്‍ 2018ലും 2023ലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു.
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ്, അമരീന്ദർ സിംഗ്, പ്രഭ്സുഖൻ സിംഗ് ഗിൽ.
ഡിഫൻഡർമാർ: നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, ചിങ്ലെൻസന സിംഗ് കോൺഷാം, റോഷൻ സിംഗ് നൗറെം, അൻവർ അലി, ജയ് ഗുപ്ത, ആശിഷ് റായ്, സുഭാഷിഷ് ബോസ്, മെഹ്താബ് സിംഗ്.
മിഡ്ഫീൽഡർമാർ: സുരേഷ് സിംഗ് വാങ്ജം, ജീക്സൺ സിംഗ്, നന്ദകുമാർ സെക്കർ, നവോറെം മഹേഷ് സിംഗ്, യാസിർ മുഹമ്മദ്, ലാലെങ്മാവിയ റാൾട്ടെ, അനിരുദ്ധ് താപ്പ, സഹൽ അബ്ദുൾ സമദ്, ലാലിയൻസുവാല ചാങ്തെ, ലാൽതതംഗ ഖൗൽഹിംഗ്.
ഫോർവേഡുകൾ: കിയാൻ നസിരി ഗിരി, എഡ്മണ്ട് ലാൽറിൻഡിക, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ.