ബാലികയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
Sunday, August 25, 2024 12:48 AM IST
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയും അച്ഛനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജിയാൻ മെസെ എന്ന 72കാരനെതിരെയാണ് പോലീസ് കേസെടുത്തത്.
രക്ഷിതാക്കൾ ഇല്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഒരു മാസമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കുട്ടിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ അച്ഛൻ കൂലിപ്പണിക്കാരനും അമ്മ വീട്ടമ്മയുമാണെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.