സമാധാന സന്ദേശത്തിനും മാനുഷിക പിന്തുണയ്ക്കും അഭിനന്ദനങ്ങൾ; മോദിയെ പ്രശംസിച്ച് ബൈഡൻ
Tuesday, August 27, 2024 10:45 AM IST
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോളണ്ട്, യുക്രെയ്ൻ സന്ദർശനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രിയുടെ സമാധാന സന്ദേശത്തെയും യുക്രെയിനിനുള്ള മാനുഷിക പിന്തുണയെയും അഭിനന്ദിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞത്.
മോദിയുമായി താൻ സംസാരിച്ചെന്നും ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും സംഭാവന ചെയ്യാൻ ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉറപ്പിച്ചതായും ബൈഡൻ വ്യക്തമാക്കി.
ബംഗ്ലാദേശ് പ്രതിസന്ധിയും അയൽരാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ഹിന്ദുക്കളുടെയും സുരക്ഷയെ സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തെക്കുറിച്ചും ചർച്ച നടത്തി.
മോദിയുടെ പോളണ്ട്, ഉക്രെയ്ൻ സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭാഷണം നടന്നത്. വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളിലും ഇരുവരും ചർച്ച നടത്തി.