ദേശീയപാതാ വികസനം വേഗത്തിലാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Tuesday, August 27, 2024 10:30 PM IST
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ സർക്കാർ ഇടപെടും. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊല്ലം - ആഞ്ഞിലിമൂട്, കോട്ടയം - പൊന്‍കുന്നം, മുണ്ടക്കയം - കുമിളി, ഭരണിക്കാവു- അടൂര്‍ - പ്ലാപ്പള്ളി - മുണ്ടക്കയം , അടിമാലി ജംഗ്ഷന് - കുമിളി എന്നിവയുടെ നിര്‍മാണ പദ്ധതികള്‍ വേഗത്തില്‍ ആക്കാനാണ് സര്‍ക്കാര്‍ ഇടപെടുക. പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വകുപ്പു സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.
ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ പ്രവൃത്തികളും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. പ്രവൃത്തിക്ക് അംഗീകാരം ലഭിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും.