നടിയുടെ പരാതി; അഡ്വ.വി.എസ്.ചന്ദ്രശേഖറിന്റെ അറസ്റ്റ് കോടതി തടഞ്ഞു
Friday, August 30, 2024 9:17 PM IST
കൊച്ചി: നടിയുടെ പരാതിയിൽ അഡ്വ.വി.എസ്.ചന്ദ്രശേഖറിന്റെ അറസ്റ്റ് കോടതി തടഞ്ഞു. സെപ്റ്റംബർ മൂന്നു വരെ അറസ്റ്റ് പാടില്ലെന്ന് എറണാകുളം സെഷൻസ് കോടതി നിർദേശം നൽകി.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ കേസ് എടുത്തത്. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഇദ്ദേഹം നൽകിയിരുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
നടിയുടെ പരാതിയെ തുടർന്ന് വി.എസ്.ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെച്ചിരുന്നു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം.
കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവച്ചിരുന്നു.